തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ രണ്ട് ഡയാലിസിസ് ടെക്നീഷ്യനെയും രണ്ട് ഫാർമസിസ്റ്റിനെയും താൽക്കാലികമായി നിയമിക്കുന്നതിന് ഒക്ടോബർ 31ന് ഇൻറർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ പത്തിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്ത് ഇൻറർവ്യൂവിൽ പങ്കെടുക്കണം. രാഷ്ട്രീയ സങ്കൽപ് ദിവസ് 31ന് ആചരിക്കും തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഓർമ പുതുക്കി ഒക്ടോബർ 31ന് രാഷ്ട്രീയ സങ്കൽപ് ദിവസ് ആചരിക്കാൻ സർക്കാർ സർക്കുലർ പുറത്തിറക്കി. വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും 31ന് രാവിലെ 10.15 മുതൽ 10.17 വരെ മൗനമാചരിക്കും. തുടർന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. ഇതിനുശേഷം ദേശീയഗാനം ആലപിക്കും. സംസ്ഥാന, ജില്ലതല സെമിനാറുകളും റാലികളും സംഘടിപ്പിക്കും. ജില്ലകളിലെ പരിപാടികൾ കലക്ടർ ഏകോപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.