സിവിൽ സർവിസ്​ പരിശീലന പ്രവേശനപരീക്ഷ 29ന്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയുടെ പ്രിലിമിനറി പരീക്ഷ പരിശീലനത്തിനുള്ള 29ലെ പരീക്ഷ പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെനിൽ (എൽ.ബി.എസ് എൻജിനീയറിങ് കോളജ്, പൂജപ്പുര) നടക്കും. രാവിലെ 11 മുതലാണ് പരീക്ഷ. പരീക്ഷാർഥികൾ രാവിലെ പത്തിന് പരീക്ഷകേന്ദ്രത്തിൽ എത്തണം. ഫിഷറീസിൽ ഐ.ഇ.സി സ്പെഷലിസ്റ്റുകളെ നിയമിക്കുന്നു തിരുവനന്തപുരം: മത്സ്യമേഖലയുമായി ബന്ധപ്പെട്ട ന്യൂസ്ലെറ്റർ, ഹാൻഡ് ബുക്ക്, േബ്രാഷർ, പോസ്റ്റർ, ഡോക്യുമെേൻറഷൻ എന്നിവ തയാറാക്കുന്നതിന് ഫിഷറീസ് ഡയറക്ടറേറ്റിൽ ഐ.ഇ.സി സ്പെഷലിസ്റ്റായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ജന്തുശാസ്ത്രത്തിൽ/ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, ന്യൂസ്ലെറ്റർ, ഹാൻഡ് ബുക്ക്, േബ്രാഷർ എന്നിവ തയാറാക്കുന്നതിൽ മുൻപരിചയം എന്നിവയാണ് യോഗ്യത. റേഡിയോ, ടി.വി തുടങ്ങിയ മാധ്യമങ്ങളിലെ ചർച്ചകളിൽ പങ്കെടുത്തും ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിയും പരിചയമുള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നവംബർ നാലിന് വൈകുന്നേരം നാലിന് മുമ്പ് ഫിഷറീസ് ഡയറക്ടർ, വികാസ്ഭവൻ, നാലാം നില, തിരുവനന്തപുരം -33 വിലാസത്തിൽ ബയോഡാറ്റ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.