മദ്യലഹരിയിലെത്തിയ സംഘം കട അടിച്ചുതകർത്തു; വീട്ടമ്മക്കടക്കം മർദനം

കിളിമാനൂർ: മദ്യലഹരിയിലെത്തിയ സംഘം സിഗരറ്റി​െൻറ വിലയെച്ചൊല്ലി തർക്കിച്ച് സ്റ്റേഷനറി കട അടിച്ചുതകർക്കുകയും കട ഉടമയെയും ഭാര്യയെയും മർദിക്കുകയും ചെയ്തു. തലക്ക് സാരമായി പരിക്കേറ്റ വീട്ടമ്മയെയും കട ഉടമയെയും കേശവപുരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. പോങ്ങനാട്, ആലത്തുകാവ് ഉഷാഭവനിൽ ചന്ദ്രബോസ് (71), ഭാര്യ ഉഷ (59) എന്നിവർക്കാണ് പരിക്കേറ്റത്. വീടിനോട് ചേർന്നാണ് ചന്ദ്രബോസ് കട നടത്തുന്നത്. കഴിഞ്ഞദിവസം രാത്രി 8.30 ഒാടെ കാറിൽ സിഗരറ്റ് വാങ്ങാനെത്തിയ ആറംഗസംഘം, വില സംബന്ധിച്ച് വാക്കുതർക്കത്തിലായി. മദ്യലഹരിയിലായിരുന്നു ഇവരെന്ന് പറയുന്നു. ഇത് ചോദ്യംചെയ്ത കടയിലുണ്ടായിരുന്ന അയൽവാസിയായ സുദേവനെയും ഇവർ മർദിച്ചെത്ര. ബഹളംകേട്ട് പുറത്തെത്തിയ ചന്ദ്രബോസി​െൻറ ഭാര്യ ഉഷയെ സംഘത്തിലൊരാൾ തള്ളിയിടുകയായിരുന്നു. ഇതിനിെട കടയിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും 3000 രൂപ കവരുകയും ചെയ്യുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.