അമ്മൻനട ഡിവിഷനിലെ സി.പി.എം കൗൺസിലർ രാജിക്കത്ത് നൽകി

കൊല്ലം: കോർപറേഷൻ അമ്മൻനട ഡിവിഷനിലെ സി.പി.എം കൗൺസിലർ അഞ്‌ജു ആർ. കൃഷ്‌ണൻ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകി. കൗൺസിലർ പദവിയിൽനിന്ന് രാജിവെക്കുന്നതായുള്ള കത്ത് കഴിഞ്ഞയാഴ്‌ചയാണ് പാർട്ടി നേതൃത്വത്തിന് കൈമാറിയത്. എന്നാൽ, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കോർപറേഷൻ സെക്രട്ടറി വി.ആർ‌. രാജു പറഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിങ് കോളേജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച അഞ്‌ജു വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.