വള്ളക്കടവ് സിദ്ധ ആശുപത്രി: നിർമാണം ഊര്‍ജിതമാക്കുമെന്ന് എം.എൽ.എ

* നിർമാണം ഇഴയുെന്നന്ന മാധ്യമം വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് എം.എല്‍.എ ഇടപെട്ടത് വലിയതുറ: വള്ളക്കടവ് സിദ്ധ ആശുപത്രിയുടെ പുതിയകെട്ടിടത്തി​െൻറ നിർമാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ വി.എസ്. ശിവകുമാർ. സിദ്ധ ആശുപത്രിയുടെ പുതിയകെട്ടിടത്തി​െൻറ നിർമാണപ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് മാധ്യമം വാര്‍ത്ത നല്‍കിയത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് എം.എല്‍.എ വ്യാഴാഴ്ച രാവിലെ സ്ഥലെത്തത്തി ആശുപത്രി വികസനത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നത്. യോഗത്തിൽ രണ്ടാംനിലയുടെ പണി ഉടന്‍ ആരംഭിക്കുന്നതിന് ധാരണയായി. ഒന്നും രണ്ടും നിലകള്‍ നിർമിക്കുന്നതിനാവശ്യമായ 2.7 കോടിസര്‍ക്കാര്‍ നേരത്തെ അനുവദിച്ചതാണ്. ലിഫ്റ്റ് ഉൾപ്പെടെ മൂന്നാം നില കൂടി നിർമിക്കാനാവശ്യമായ തുക അനുവദിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ മിനി, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സുകേഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയര്‍ വൈ. സലീം, സിദ്ധ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജലറാണി, വള്ളക്കടവ് ജമാഅത്ത് പ്രസിഡൻറ് സെയ്ഫുദീന്‍ ഹാജി, വള്ളക്കടവ് നിസാം എന്നിവര്‍ പങ്കെടുത്തു. ഇൗഞ്ചക്കല്‍ ജങ്ഷനില്‍ ഉണ്ടായിരുന്ന സിദ്ധ ആശുപത്രിയുടെ കെട്ടിടം ശോചനീയ അവസ്ഥയിലായതിനെ തുടര്‍ന്നാണ് പൊളിച്ച്മാറ്റി പുതിയകെട്ടിടം നിർമിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയത്. പുതിയ കെട്ടിടത്തി​െൻറ നിർമാണപ്രവര്‍ത്തനങ്ങൾ തീരുന്നത് വരെ ആശുപത്രി തല്‍ക്കാലം വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭയും തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് വള്ളക്കടവ് ബോട്ട്പുരക്ക് സമീപം വാടക കെട്ടിടം കണ്ടെത്തുകയും ആശുപത്രി മാറ്റുകയുംചെയ്തു. എന്നാല്‍ ഇവിടെ അടിസ്ഥാനസൗകര്യങ്ങളുെട അപര്യാപ്തതമൂലം രോഗികള്‍ വലയുന്ന അവസ്ഥയാണ്. ക്യാപ്ഷന്‍: നിർമാണപ്രവര്‍ത്തനങ്ങള്‍ ഇഴയുന്ന ഈഞ്ചക്കലിലെ സിദ്ധ ആശുപത്രി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.