വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡ്: ശൗചാലയം രണ്ടുണ്ട്, പക്ഷേ 'ശങ്ക' തീർക്കാൻ വേറെവഴി നോക്കണം

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലെ രണ്ട് ശൗചാലയങ്ങളും പ്രവർത്തനരഹിതമായി. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ്സ്റ്റാൻഡിനാണ് ഈ ദുർഗതി. കെ.എസ്.ആർ.ടി.സിയുടെ ശൗചാലയം സെപ്റ്റിക് ടാങ്ക് പൊട്ടിയതിനെത്തുടർന്ന് ദീർഘനാളായി പ്രവർത്തിക്കുന്നില്ല. ബസ്സ്റ്റാൻഡിനോട് ചേർന്ന് നെല്ലനാട് ഗ്രാമപഞ്ചായത്ത് ഒരുശൗചാലയം നിർമിച്ചെങ്കിലും പണിപൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തിട്ടില്ല. ഈ ശൗചാലയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തും കെ.എസ്.ആർ.ടി.സിയും തമ്മിൽ തർക്കം നടന്നിരുന്നു. ശൗചാലയമില്ലാത്തതുകൊണ്ട് യാത്രക്കാർ വലിയദുരിതത്തിലാണ്. എന്നാൽ ശൗചാലയം രണ്ടുതവണ ലേലംനടത്തിയിട്ടും ആരും എടുക്കാത്തതാണ് പ്രശ്നമെന്നും സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ തുറന്നുകൊടുക്കുമെന്നും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു എസ്. നായർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.