വിളപ്പിൽ: മൈലാടി വാർഡിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണം യാഥാർഥ്യമാക്കിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനമാണ് സ്ത്രീ കൂട്ടായ്മയെ മികവുറ്റതാക്കുന്നത്. ലോക മാതൃകയായി മാറിയ ഈ സ്ത്രീശക്തി നാടിെൻറ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. ശോഭന അധ്യക്ഷയായി. ഐ.ബി സതീഷ് എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ്, ജില്ല പഞ്ചായത്തംഗം ശോഭനകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ഷീല, എ.ഡി.എഡ് ഭാരവാഹികളായ ദാനമ്മ, ഫിലോമിന, പഞ്ചായത്ത് അംഗങ്ങളായ അജിത്കുമാർ, ജലജാംബിക, അനിൽകുമാർ, ബിജുദാസ് എന്നിവർ സംസാരിച്ചു. ചിത്രം: മൈലാടി വാർഡിലെ എ.ഡി.എസ് വാർഷികം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.