തിരുവനന്തപുരം: -ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ -അൽപശി ഉത്സവത്തിെൻറ ഭാഗമായുള്ള പള്ളിവേട്ട ചടങ്ങ് വെള്ളിയാഴ്ച നടക്കും. ഭക്തിനിറവിൽ വലിയകാണിക്ക സമർപ്പണം നടന്നു. കോട്ടക്കകത്ത് പ്രത്യേകം തയാറാക്കുന്ന വേട്ടക്കളത്തിൽ രാത്രി എേട്ടാടെയാണ് ചടങ്ങ് നടക്കുക. ക്ഷേത്രം രാജസ്ഥാനി ശ്രീമൂലം തിരുനാൾ രാമവർമ നേതൃത്വം നൽകും. ഉത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ശനിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്രത്തിെൻറ പടിഞ്ഞാറെ നടയിൽനിന്ന് ഘോഷയാത്രയായി വിഗ്രഹങ്ങളെ ശംഖുംമുഖം കടപ്പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് കടലിൽ ആറാട്ട് ചടങ്ങുകൾ നടക്കും. രാത്രിയോടെ ഘോഷയാത്ര തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള വിഗ്രഹങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. ഉത്സവത്തിലെ പ്രധാനചടങ്ങായ വലിയകാണിക്ക വ്യാഴാഴ്ച നടന്നു. രാത്രി ശീവേലിക്ക് ശേഷം ഭണ്ഡാരക്കുടം എഴുന്നള്ളിച്ചായിരുന്നു ചടങ്ങ്. കിഴക്കേ ശീവേലിപ്പുരയിൽ നടന്ന ചടങ്ങിൽ ആദ്യം പുഷ്പാഞ്ജലി സ്വാമിയാരും തുടർന്ന് ക്ഷേത്ര സ്ഥാനി, യോഗക്കാർ, ഭക്തർ എന്നിവരും കാണിക്ക അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.