ബാലസാഹിത്യ ശിൽപശാല

തിരുവനന്തപുരം: ബാലസാഹിത്യ പുസ്തകരചനയില്‍ അഭിരുചിയുള്ളവർക്ക് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ ശിൽപശാല സംഘടിപ്പിക്കും. നവംബര്‍ 10, 11, 12 തീയതികളില്‍ കോഴിക്കോട്ടാണ് ക്യാമ്പ്. പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി രചന നിര്‍വഹിക്കാന്‍ താൽപര്യവും അഭിരുചിയുമുള്ളവര്‍ക്ക് അപേക്ഷ അയക്കാം. മൂന്നുദിവസം പൂർണമായും പങ്കെടുക്കാന്‍ തയാറായിരിക്കണം. പങ്കെടുക്കുന്നവര്‍ വിശദ ബയോഡാറ്റയും കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ ഒരുരചനയും സഹിതം നവംബർ- അഞ്ചിന് മുമ്പ് അപേക്ഷിക്കണം. വിലാസം:- ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം -34. ഇ-മെയിലിലും അപേക്ഷ അയക്കാം. രചന മത്സരങ്ങളിലേക്ക് കൃതികള്‍ ക്ഷണിച്ചു തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന രചന മത്സരങ്ങളിലേക്ക് കൃതികള്‍ ക്ഷണിച്ചു. യു.പി /ഹൈസ്‌കൂൾ/ഹയർ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കഥ/കവിത രചന മത്സരങ്ങളാണ് നടത്തുന്നത്. മൗലികരചനകള്‍ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം നവംബര്‍ പത്തിന് മുമ്പ് ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം വിലാസത്തിലോ thaliru@ksicl.org ഇ--മെയില്‍ വിലാസത്തിലോ അയച്ചാല്‍ മതിയാകും. ഇൻസ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് നല്‍കുകയും ചെയ്യാം. പേര്, വയസ്സ്, സ്‌കൂള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന കേരളഭാഷ/കേരള സംസ്‌കാരം ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നവംബര്‍ എട്ടിന് മുമ്പ് 0471 2333790 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.