തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ വിവിധ കോളജുകളിലേക്കുള്ള ഹിന്ദി വിഷയത്തിെൻറ ഇൻറർവ്യൂ 28ന് നടത്താനിരുന്നത് 27ലും ഫിസിക്സ് ഇൻറർവ്യൂ നവംബർ പത്തിന് നടത്താനിരുന്നത് നവംബർ ഏഴിനും നടത്തും. 26, 28, നവംബർ 11 തീയതികളിൽ ഇൻറർവ്യൂ ഉണ്ടായിരിക്കുന്നതല്ല. 27, നവംബർ ഏഴ് തീയതികളിൽ നിശ്ചയിച്ചിരുന്ന ഇൻറർവ്യൂവിന് മാറ്റമില്ല. ശബരിമല സൂപ്പർവൈസർ; ഇൻറർവ്യൂ 30ന് തിരുവനന്തപുരം: ശബരിമല മാസ്റ്റർപ്ലാൻ കമ്മിറ്റിയുടെ കീഴിൽ കരാർ വ്യവസ്ഥയിൽ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സൂപ്പർവൈസറായി ജോലി (രണ്ട് ഒഴിവുകൾ) നോക്കാൻ താൽപര്യമുള്ള 45 വയസ്സിന് താെഴയുള്ള ഹൈന്ദവരായ പുരുഷന്മാർ ഒക്ടോബർ 30ന് രാവിലെ 10.30ന് ബയോഡാറ്റായും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ തിരുവനന്തപുരത്തുള്ള ദേവസ്വം കമീഷണർ ഒാഫിസിൽ വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് വിദ്യാഭ്യാസയോഗ്യത. അഞ്ച് കൊല്ലത്തെ തൊഴിൽ പരിചയവും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുള്ള ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റി ഒാഫിസിൽ അന്വേഷിക്കുകയോ, 0471 2314288, 9447220906 ഫോണുകളിൽ വിളിക്കുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.