സ്​നേഹബന്ധങ്ങളെപോലും കോർപറേറ്റുകൾ നിയന്ത്രിക്കുന്നു ^മുല്ലക്കര രത്നാകരൻ

സ്നേഹബന്ധങ്ങളെപോലും കോർപറേറ്റുകൾ നിയന്ത്രിക്കുന്നു -മുല്ലക്കര രത്നാകരൻ കുണ്ടറ: രാഷ്ട്രീയത്തെ വർഗീയത മറികടക്കുന്ന കാലഘട്ടത്തിൽ സ്നേഹബന്ധങ്ങളെപോലും കോർപറേറ്റുകൾ നിയന്ത്രിക്കുകയാണെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ. കേരള റവന്യൂ ഡിപ്പാർട്ട്മ​െൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മൾ എങ്ങനെ നടക്കണം എന്ത് ഭക്ഷിക്കണം എന്ത് ചിന്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഇന്ന് കോർപറേറ്റുകളാണ്. ഭരണകൂടം അവരുടെ താളത്തിനൊത്ത് തള്ളുന്നവരായി മാറിക്കഴിെഞ്ഞന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ മുളവന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ വിഷയം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എ. േഗ്രഷ്യസ്, കെ. ശിവശങ്കരൻനായർ, ബി. രാധാകൃഷ്ണപിള്ള, എ.ആർ. അനീഷ്, ടി.എം. ഷക്കീല, സന്തോഷ് ജി. നാഥ്, എ.ആർ. രാജേന്ദ്രൻ, ആർ.എസ്. അനീഷ്, ജെ.ജെ. സതീഷ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ 10ന് കല്ലറയ്ക്കൽ ഹാളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ല പ്രസിഡൻറ് ആർ. സുഭാഷ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.