കൊല്ലം: ജില്ല പഞ്ചായത്ത് നോക്കുകുത്തിയാണോ എന്ന് പ്രസിഡൻറ് കെ. ജഗദമ്മ ടീച്ചർ. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നതിലെ അലംഭാവത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴാണ് യോഗത്തിൽ പ്രസിഡൻറ് ക്ഷുഭിതയായത്. ജില്ല ആശുപത്രിയില്‍ നായ് കടിയേറ്റ് എത്തിയ യുവതിക്ക് ചികിത്സ വൈകി എന്ന വിഷയത്തിലും ആശുപത്രിയിലെ ലാബിന് ലൈസന്‍സ് ഇല്ല എന്ന വിഷയത്തിലും കഴിഞ്ഞ ജില്ല പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പ്രസിഡൻറ് പറഞ്ഞു. സൂപ്രണ്ടിെൻറ വിശദീകരണം കേട്ട ശേഷം ഗൗരവത്തോടുകൂടി ഉദ്യോഗസ്ഥര്‍ ജില്ല പഞ്ചായത്തിെൻറ നിർദേശങ്ങള്‍ പാലിക്കണമെന്ന് പ്രസിഡൻറ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വിക്ടോറിയ ആശുപത്രിയില്‍ ദിവസവേതനക്കാര്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കാത്തതിനെയും പ്രസിഡൻറ് വിമര്‍ശിച്ചു. ജില്ല ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും ജീവനക്കാര്‍ക്ക് 50 രൂപ വീതം ശമ്പളം വര്‍ധിപ്പിക്കാന്‍ ആശുപത്രി വികസനസമിതി തീരുമാനിച്ചിരുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വരുമാനം കുറവായതിനാലാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയാത്തതെന്ന് സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ പ്രസിഡൻറ് ഇത് അംഗീകരിച്ചില്ല. കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തില്‍ ജില്ല ആശുപത്രിയെയും ജില്ല പഞ്ചായത്തിനെയും പറ്റി രൂക്ഷവിമര്‍ശനം ഉണ്ടായതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യോഗത്തിലുണ്ടായിരുന്ന ആശുപത്രി അധികൃതര്‍ ഇതിനെപ്പറ്റി വേണ്ട വിധം പ്രതികരിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.