കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ കുട്ടിക്കുറുമ്പ് കാട്ടാൻ ഒരാൾ കൂടി. എടക്കര നാടുകാണിചുരം പാതയിലെ പാറക്കെട്ടിനടിയിൽനിന്ന് കിട്ടിയ രണ്ടുമാസം പ്രായമുള്ള കുട്ടിക്കൊമ്പനാണ് പുതിയ അതിഥി. ഇതോടെ അഞ്ച് കുട്ടിയാനകൾ ഉൾപ്പെടെ കേന്ദ്രത്തിൽ 17 ആനകളായി. കുട്ടിയാനകളെ കാണാൻ നിരവധി സഞ്ചാരികളാണ് കാപ്പുകാട് എത്തുന്നത്. എന്നാൽ, പുതുതായി എത്തിയ കുട്ടിക്കൊമ്പനെ തൽക്കാലം സന്ദർശകരെ കാണാൻ അനുവദിക്കില്ല. പൂർണ ആരോഗ്യമുണ്ടോയെന്ന് പരിശോധിക്കാൻ വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് കുട്ടിയാന. കുട്ടിയാനകളെ പാർപ്പിക്കുന്നതിനും വളർത്തുന്നതിനുമായുള്ള ഷെൽട്ടറിെൻറ പണി പുരോഗമിക്കുകയാണ്. കുട്ടിക്കൊമ്പനെ പരിചരിക്കാനും തീറ്റ നൽകാനും പ്രാവീണ്യം നേടിയ പാപ്പാന്മാരുമുണ്ട്. കാട്ടിൽ നിന്നുമെത്തിയ കുട്ടിക്കൊമ്പന് ആരോഗ്യക്കുറവ് പരിഹരിക്കാനുള്ള പോഷകഹാരങ്ങളാണ് ആദ്യം നൽകുന്നത്. രണ്ടുമാസത്തിനുശേഷം മറ്റ് കുട്ടിയാനകൾക്കൊപ്പം കൂട്ടിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.