നെടുമങ്ങാട്: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്കിെൻറ പിന്നിലിരുന്ന യുവാവ് മരിച്ചു. ഉളിയൂര്‍ ചിറത്തലയ്ക്കല്‍ വീട്ടില്‍ ശശിധരന്‍-സുനിത ദമ്പതികളുടെ മകന്‍ അഭിജിത് (18) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം നാലിന് പഴകുറ്റിക്ക് സമീപം നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ശാന്തികവാടത്തില്‍. അപര്‍ണയാണ് സഹോദരി. യുവാവിനെ ഓട്ടോയുടെ പിന്‍സീറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി നെടുമങ്ങാട്: വലിയമല സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ ഓട്ടോയുടെ പിന്‍സീറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പനക്കോട് പുള്ളിക്കോണം സ്വദേശി ഷിനിലിനെയാണ് (29) വീടിന് സമീപത്തെ തോട്ടരികില്‍ ഓട്ടോയില്‍ മരിച്ചനിലയില്‍ കണ്ടത്. രാത്രി വീട്ടിലെത്തിയ ഷിനില്‍ വഴക്കിട്ട് ഓട്ടോയുമായി പുറത്തേക്ക് പോവുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നതാണ് മരണകാരണമെന്ന് വലിയമല പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.