എൻ.എസ്​.എസ്​ ദേശീയ അവാർഡ്​ നെടുമങ്ങാട്​ ഗവൺമെൻറ്​ കോളജിനും ഡോ. ആർ.എൻ.​ അൻസറിനും

തിരുവനന്തപുരം: നാഷനൽ സർവിസ് സ്കീം ദേശീയ അവാർഡ് (ഇന്ദിര ഗാന്ധി നാഷനൽ അവാർഡ്) നെടുമങ്ങാട് ഗവൺമ​െൻറ് കോളജിനും മികച്ച പ്രോഗ്രാം ഒാഫിസർക്കുള്ള ദേശീയ അവാർഡ് ഇൗ കോളജിലെ പ്രോഗ്രാം ഒാഫിസർ ഡോ. ആർ.എൻ. അൻസറിനും ലഭിച്ചു. ദേശീയതലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എൻ.എസ്.എസ് യൂനിറ്റുകൾക്കാണ് അവാർഡ് നൽകുന്നത്. കേരളത്തിൽനിന്ന് ഇൗ വർഷം നെടുമങ്ങാട് കോളജിന് മാത്രമാണ് അവാർഡ്. േഡാ. ആർ.എൻ. അൻസർ കൊല്ലം അമ്പലംകുന്ന് റഹ്മത്ത് നിവാസിൽ നൂഹുകണ്ണി​െൻറയും ഫാത്തിമ ബീവിയുടെയും മകനാണ്. ഭാര്യ അനീഷ ഫെഡറൽ ബാങ്ക് വിഴിഞ്ഞം ബ്രാഞ്ച് മാനേജറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.