കെ.എസ്​.ആർ.ടി.സി: വാടക ബസ്​ നീക്കം ഉപേക്ഷിക്കണം ^കെ.എസ്​.ടി ഡ്രൈവേഴ്​സ്​ യൂനിയൻ

കെ.എസ്.ആർ.ടി.സി: വാടക ബസ് നീക്കം ഉപേക്ഷിക്കണം -കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയൻ തിരുവനന്തപുരം: സ്കാനിയ ബസ് വാടകക്ക് എടുക്കാനുള്ള നീക്കം കെ.എസ്.ആർ.ടി.സി ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ബസുകൾ വാടകക്ക് എടുക്കാനുള്ള നീക്കം കോർപറേഷന് കൂടുതൽ നഷ്ടം വരുത്താനേ ഇടവരുത്തൂ. 15,000ത്തോളം ഡ്രൈവർമാർ ജോലി ചെയ്തുവരുന്ന കെ.എസ്.ആർ.ടി.സിയിൽ വാടകക്ക് എടുക്കുന്ന 10 സ്കാനിയ ബസിന് വേണ്ടി പുറത്തുനിന്ന് ഡ്രൈവർമാരെ കൊണ്ടുവരാൻ നീക്കം നടത്തുന്നതിൽ ദുരൂഹതയുെണ്ടന്ന് സമ്മേളനം കുറ്റപ്പെടുത്തി. വി.എസ്. സുരലാൽ അധ്യക്ഷത വഹിച്ചു. ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് സണ്ണി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ മുഖ്യ പ്രഭാഷണം നടത്തി. കെ. േഗാപകുമാർ, സി. ജയചന്ദ്രൻ, എസ്. സുനിൽകുമാർ, എസ്. ശങ്കരലിംഗം ചെട്ടിയാർ, ജി. ഗോപകുമാർ, ഡി. ദിലീപ്കുമാർ, എ.ടി. സുനിൽ, കെ.എസ്. സേനാധിരാജൻ, ബി.എസ്. നന്ദകുമാർ, കെ.എസ്. സുനിൽകുമാർ, ടി. സുനിൽകുമാർ, കെ.എ. ദേവദാസ്, എസ്. മണികണ്ഠൻ, എൻ.എസ്. സോണിലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.