വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പിന്​ തീറെ​ഴുതിയതി​െൻറ ദുരിതം കണ്ടുതുടങ്ങി ^പി.സി. ജോർജ്​

വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പിന് തീറെഴുതിയതി​െൻറ ദുരിതം കണ്ടുതുടങ്ങി -പി.സി. ജോർജ് തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുത്തതി​െൻറ ദുരിതം വിഴിഞ്ഞം പ്രദേശവാസികൾ അനുഭവിച്ചുതുടങ്ങിയതായി പി.സി. ജോർജ് എം.എൽ.എ. ഇരു മുന്നണികളും തെരഞ്ഞെടുപ്പ് ചെലവിന് അദാനിയിൽനിന്ന് പങ്ക് പറ്റിയതിനാൽ ഇപ്പോൾ അനങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ് പൈലിങ് തുടങ്ങിയതിനാൽ പ്രദേശത്തെ ഒേട്ടറെ വീടുകൾക്ക് വിള്ളലുണ്ടായി. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയില്ല. മത്സ്യത്തൊഴിലാളികൾ പെരുവഴിയിലായി. നാടാകെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് കരാറായ പദ്ധതിയാണെങ്കിലും ഇടതുപക്ഷവും പണം വാങ്ങിയതുകൊണ്ടാണ് അനങ്ങാതിരിക്കുന്നത്. പദ്ധതിക്കെതിരെ നിയമസഭയിൽ എതിർക്കാൻ താൻ മാത്രമാണുണ്ടായത്, നമ്മുടെ നാടും ജനങ്ങളുമൊന്നും അദാനിക്ക് പ്രശ്നമല്ല. നിയമസഭയിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.