വർക്കല: വർക്കലയിൽ 1.65 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻറലിജൻസ് നൽകിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വർക്കല ബീച്ചിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തിയ നഗരൂർ ചെമ്മരുത്തുമുക്ക് സ്വദേശി ലാൽസലാം എന്ന ഷാനവാസ് (59) പിടിയിലായത്. ഇയാളിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവാണ് കണ്ടെടുത്തത്. കല്ലമ്പലം ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് നാവായിക്കുളം വടക്കേവയൽ ഷാലി ഭവനിൽ സ്ട്രോങ് ബാബു എന്ന വിജയമോഹനൻ (63) പിടിയിലായത്. ഇരുവരും മുമ്പും കഞ്ചാവ് വിൽപനക്കിടെ പിടിയിലായിട്ടുണ്ട്. വർക്കല റെയ്ഞ്ച് ഇൻസ്പെക്ടർ ജി. രാജീവിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ ശ്രീജിത്ത്, മഞ്ജുനാഥ്, കൃഷ്ണകുമാർ, സുനിൽകുമാർ, പ്രജിത്ത്, ഡ്രൈവർ ഗിരീശൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.