കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ സംഘ്പരിവാറിന് വേരുറപ്പിക്കാന്‍ കഴിയാത്തത് -വി.എസ് കാട്ടാക്കട: കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഉള്ളതുകൊണ്ടാണ് കേരളത്തില്‍ സംഘ്പരിവാറിന് വേരുറപ്പിക്കാന്‍ കഴിയാത്തതെന്ന് വി.എസ്. അച്യുതാനന്ദന്‍. സി.പി.എം നെയ്യാര്‍ഡാം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് ആടുവള്ളിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കല്‍കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ശ്യാംലാല്‍ സ്വാഗതം പറഞ്ഞു. ഐ.ബി. സതീഷ് എം.എല്‍.എ, ഏരിയ സെക്രട്ടറി ജി. സ്റ്റീഫന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജി. വിജയകുമാര്‍, ജെ.ആര്‍. അജിത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.