കെ.എസ്.ആര്‍.ടി.സി കിളിമാനൂര്‍ ഡിപ്പോക്ക്​ മുന്നിലെ റോഡ് പുനര്‍നിർമിക്കാന്‍ 23 ലക്ഷം

കിളിമാനൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നിലൂടെ കടന്നുപോകുന്ന പഴയ എം.സി റോഡ് പുനര്‍നിർമിക്കാൻ 23 ലക്ഷം രൂപ അനുവദിച്ചതായി ബി. സത്യന്‍ എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണത്തിന് നോണ്‍ പ്ലാന്‍ പോസ്റ്റ് മണ്‍സൂന്‍ എസ്.എല്‍.ടി.എഫ് റിപ്പയര്‍ വര്‍ക്ക് പദ്ധതിയില്‍ പെടുത്തിയാണ് തുക അനുവദിച്ചത്. വര്‍ഷങ്ങളായി റോഡ് തകര്‍ന്നുകിടക്കുകയായിരുന്നു. ബൈപാസ് റോഡ് പണിതപ്പോള്‍ ടൗണ്‍ഹാള്‍ ജങ്ഷന്‍ മുതല്‍ ശിൽപ ജങ്ഷന്‍ വരെയുള്ള എം.എസി റോഡി​െൻറ ഭാഗം അവഗണിക്കപ്പെടുകയായിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ സ്ഥിതിചെയ്യുന്നതിനാല്‍ ദിനംപ്രതി ഈ പാതയിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ടെൻഡര്‍ നടപടി പൂര്‍ത്തിയായതായും റോഡ് നിർമാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.