നെടുമങ്ങാട്: നഗരസഭയിൽ തെരുവു വിളക്കുകളിൽ സ്ഥാപിക്കാൻ എൽ.ഇ.ഡി ബൾബുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്നാരോപിച്ച് ബി.ജെ.പി നെടുമങ്ങാട് ടൗൺ, പൂവത്തൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് . ധർണ ബി.ജെ.പി ജില്ല പ്രസിഡൻറ് സുരേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ എല്ലാ മേഖലകളിലും അഴിമതിയാണ് നടക്കുന്നതെന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് പൂവത്തൂർ ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാർ, ജില്ല സെക്രട്ടറി ബാലമുരളി, മണ്ഡലം ഭാരവാഹികളായ പോത്തൻകോട് ദിനേശൻ, അണ്ടൂർക്കോണം വിജയകുമാർ, ബി.എസ്. ബൈജു, പ്രകാശ്, പരിയാരം സജു, ഏരിയ പ്രസിഡൻറുമാരായ ഉദയകുമാർ, അജികുമാർ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻറ് കുറയ്ക്കോട് ബിനു, കൗൺസിലർമാരായ സുമയ്യ മനോജ്, സംഗീത, ഗീതവേണു, വിനോദിനി, ടൗൺ ഏരിയ ജനറൽ സെക്രട്ടറി പ്രശാന്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.