പ്ലാസ്​റ്റിക് മാലിന്യം പൊതുനിരത്തിൽ കത്തിക്കുന്നു; നടപടിയെടുക്കാതെ അധികൃതർ

നെടുമങ്ങാട്: പ്ലാസ്റ്റിക് പൊതുനിരത്തിൽ തള്ളി കത്തിക്കുന്നു. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് സംഭവം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന പുക ശ്വസിച്ച് നൂറുകണക്കിന് പെൺകുട്ടികളും വഴിയാത്രക്കാരുമാണ് കടന്നുപോകുന്നത്. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽനിന്ന് കൊണ്ടുവന്നു തള്ളുന്ന പ്ലാസ്റ്റിക് ദിനംപ്രതി കുമിഞ്ഞുകൂടുകയാണ്. പുറമെ, സമീപവാസികളുടെയും മാലിന്യം തള്ളൽ കേന്ദ്രമായി ഇവിടം മാറി. പ്ലാസ്റ്റിക് മാലിന്യം പൊതുനിരത്തിൽ കത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.