കലാകൗമുദി റോഡ് നവീകരണം ഉടൻ -മേയർ തിരുവനന്തപുരം: മെഡിക്കൽ കോളജ് വാർഡിലെ കലാകൗമുദി റോഡുകളും അനുബന്ധ റോഡുകളും നവീകരണത്തിനും ഒാട നിർമാണത്തിനുമായി നഗരസഭയുടെ 2017-18 വാർഷിക പദ്ധതിയിൽ 99,02,000 രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും മേയർ അറിയിച്ചു. കലാകൗമുദി റോഡിെൻറ ശോച‍്യാവസ്ഥയെ സംബന്ധിച്ച പത്രവാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ നഗരസഭ മേയറും വാർഡ് കൗൺസിലറും ഉൾപ്പെടെയുള്ളവർ പ്രദേശം സന്ദർശിക്കുകയും റോഡിെൻറ ശോച്യാവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് അടിയന്തരമായി റോഡ് നവീകരണത്തിന് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.