തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 27, 28 തീയതികളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നുമുതൽ ആറുവരെ എയർപോർട്ട്, ഒാൾ സെയിൻറ്സ്, ചാക്ക, വെൺപാലവട്ടം, ആക്കുളം, കുഴിവിള, മുക്കോലയ്ക്കൽ, ആറ്റിൻകുഴി, ടെക്നോപാർക്, കഴക്കൂട്ടം, വെട്ടുറോഡ്, പള്ളിപ്പുറം-മംഗലപുരം വരെയുള്ള റോഡിലും വൈകീട്ട് നാലുമുതൽ എട്ടുവരെ പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, ആർ.ആർ ലാംബ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവൻ, കവടിയാർ വരെയുള്ള റോഡിലും കവടിയാർ, രാജ്ഭവൻ, വെള്ളയമ്പലം വഴുതക്കാട് വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും. അന്നേദിവസം ഉച്ചക്ക് ഒന്നുമുതൽ ദേശീയപാതയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ ആറ്റിങ്ങൽ മൂന്നുമുക്കിൽനിന്ന് തിരിഞ്ഞ് ഇളമ്പ-വെഞ്ഞാറമൂട് എത്തി പോകേണ്ടതും മെറ്റല്ലാ വാഹനങ്ങളും മംഗലപുരം ജങ്ഷനിൽനിന്ന് തിരിഞ്ഞ് പോത്തൻകോട്-കാട്ടായിക്കോണം-ശ്രീകാര്യം വഴി പോകേണ്ടതുമാണ്. ശനിയാഴ്ച രാവിലെ ഏഴുമുതൽ രാവിലെ 11 വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, ആർ.ആർ ലാംബ്, പാളയം, വി.ജെ.ടി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, നാലുമുക്ക്, പേട്ട, ചാക്ക, ഒാൾ സെയിൻറ്സ്, ശംഖുംമുഖം വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും. കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ. ലാംബ്-വി.ജെ.ടി, ആശാൻ സ്ക്വയർ-ജനറൽ േഹാസ്പിറ്റൽ-പേട്ട-ചാക്ക റോഡിലും വെള്ളയമ്പലം-വഴുതക്കാട്-തൈക്കാട് റോഡിലും എയർപോർട്ട്-ചാക്ക വരെയുള്ള റോഡിലും കഴക്കൂട്ടം-കോവളം ബൈപാസ് റോഡിലും മേൽപറഞ്ഞ ദിവസങ്ങളിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കില്ല. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ കാലേകൂട്ടി ഗതാഗതത്തിരക്ക് കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കേണ്ടതും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടം-കോവളം ബൈപാസ് റൂട്ട് ഒഴിവാക്കി, മംഗലപുരം-മുരുക്കുംപുഴ-മേനംകുളം-തുമ്പ-വേളി-മാധവപുരം-ഒാൾസെയിൻറ്സ് വഴി പോകണം. തിരുവനന്തപുരം സിറ്റി പൊലീസിെൻറ മേൽപറഞ്ഞ ഗതാഗതക്രമീകരണങ്ങളോട് പൊതുജനം സഹകരിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ നമ്പറുകൾ: 0470 2558731, 0471 2558732.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.