െകാടുങ്ങല്ലൂർ: പ്രതീക്ഷ ഫൗണ്ടേഷൻ സ്നേഹ സാന്ത്വനം -2017 െൻറ ഭാഗമായി ആയുർവേദ ചികിത്സ, നേത്ര രോഗ, ശസ്ത്രക്രിയ ക്യാമ്പുകളും, രോഗ ശാന്തി മെഡിക്കെയർ പദ്ധതിയുടെ ആറാം ഘട്ട സമാപനവും സംഘടിപ്പിച്ചു. സമാപനം വി.ആർ. സുനിൽകുമാർ എം.എൽ.എയും, ക്യാമ്പ് ഇ.ടി. ടൈസൺ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡൻറ് അബ്ദുൽകാദർ കണ്ണെഴത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എൻ. സതീഷ്കുമാർ, പ്രതീക്ഷ സെക്രട്ടറി ഇബ്രാഹിം വേടിയിൽ, പി.എ. സീതി, കെ.കെ. ജമാലുദ്ദീൻ, പി.വി. അഹമ്മദ്കുട്ടി, ടി.യു. മുഹമ്മദ് ബഷീർ, സലീം തോട്ടുങ്ങൽ, കെ.എ. നവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.