സ്വര്‍ണമാല കവര്‍ന്ന തമിഴ് യുവതി അറസ്​റ്റിൽ

ചാലക്കുടി: ബസ് യാത്രക്കിടെ വീട്ടമ്മയുടെ അഞ്ച് പവ‍​െൻറ മാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനിയെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പുളിയൂര്‍ നാമച്ചി നഗറില്‍ മുത്തുമാരിയാണ്(29) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ മാളയില്‍നിന്നും ചാലക്കുടിയിലേക്കുള്ള യാത്രക്കിടെയാണ് വീട്ടമ്മയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടത്. തുടര്‍ന്ന് ചാലക്കുടി പൊലീസില്‍ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ സ്വകാര്യ ബസ് സ്റ്റാൻഡില്‍ സംശയാസ്പദമായി കണ്ട യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഇവരില്‍നിന്ന് മാലയും പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.