മാനസിക അടുപ്പമുണ്ടാക്കാൻ ആഴത്തിൽ ചിന്തിക്കണം ^സ്വാമി വിശ്വഭ​ദ്രാനന്ദ

മാനസിക അടുപ്പമുണ്ടാക്കാൻ ആഴത്തിൽ ചിന്തിക്കണം -സ്വാമി വിശ്വഭദ്രാനന്ദ വടൂക്കര: ആഴത്തിൽ ചിന്തിച്ചാലേ മനുഷ്യർക്ക് മാനസിക അടുപ്പമുണ്ടാക്കാനാകൂ എന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ജമാഅത്തെ ഇസ്ലാമി വടൂക്കര യൂനിറ്റ് സംഘടിപ്പിച്ച ഇൗദ്-ഒാണം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്തിക്കുേമ്പാഴുണ്ടാകുന്ന സാഹോദര്യമാണ് ആദർശ സാഹോദര്യം. എന്നാൽ, പ്രവാചകമാരുടെയും മഹാത്മാക്കളുടെയും വാക്കുകൾ പകുതിേയ നാം കേൾക്കുന്നുള്ളൂവെന്നതാണ് പ്രശ്നം -അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തൃശൂർ ഏരിയ പ്രസിഡൻറ് എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജന. സെക്രട്ടറി കെ.കെ. ഷാജഹാൻ സൗഹൃദ സന്ദേശം നൽകി. വടൂക്കര ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ. മാത്യു വെട്ടത്ത്, സന്മാർഗ ദീപം വായനശാല പ്രസിഡൻറ് തിലകൻ കൈപ്പുഴ, സദാനന്ദൻ വാഴപ്പുള്ളി എന്നിവർ സംസാരിച്ചു. എം. സക്കീർ ഹുസൈൻ സ്വാഗതവും കെ.എ. നജീബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.