ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നു

മാള: പുത്തൻചിറ പാറേമേൽ തൃക്കോവിൽ ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കവർന്നു. ഇവ കുത്തിപ്പൊളിച്ചെടുത്ത് 200 മീറ്റർ അകലെയുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽകൊണ്ടുപോയി പൊളിച്ചാണ് പണം കവർന്നത്. ഞായറാഴ്ച രാവിലെ പറമ്പിൽ പശുവിനെ കെട്ടുവാൻ പോയയാളാണ് രണ്ട് ഭണ്ടാരം കുത്തി പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അേന്വഷണം ആരംഭിച്ചു. അവസാനമായി ആറ് മാസം മുമ്പാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.