അല്‍ അമീന്‍ സ്‌കൂളില്‍ പൂർവ വിദ്യാര്‍ഥിസംഗമം

കേച്ചേരി: അല്‍ അമീന്‍ ഹൈസ്‌കൂൾ 1993--94 ബാച്ചിലെ പത്താം ക്ലാസ് വിദ്യാര്‍ഥിസംഗമം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റര്‍ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ്, ലത്തീഫ്, ഷറഫുദ്ദീന്‍, ജോസ്, ജോയ്, മുഹമ്മദ്, ലളിതാംബിക, ഹക്കീം ചിറനെല്ലൂര്‍, പി.എസ്. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എ. അബ്ദുൽ മനാഫി​െൻറ ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയുണ്ടായി. കാപ്ഷൻ കേച്ചേരി അല്‍ അമീന്‍ ഹൈസ്‌കൂളിലെ പൂർവവിദ്യാർഥി സംഗമം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.