ദേ ഗഡീ, പെൺപുലി​ക്കൊട്ട്​

തൃശൂര്‍: ദേ ഗഡീ, പെണ്ണുങ്ങള്ടെ പുലിക്കൊട്ട്- വ്യാഴാഴ്ച ശരാശരി തൃശൂർക്കാര​െൻറ അദ്ഭുതത്തോടെയുള്ള ആദ്യ പ്രതികരണം ഇങ്ങനെയാവും. കാരണം പുലിക്കളിയുടെ ചരിത്രത്തിൽ ആദ്യമായി പുലിക്കൊട്ടിന് വനിതകളും ഇറങ്ങുകയാണ്. അതും 30 പേർ. തോൽ ചെണ്ടയിൽ ഇവരുടെ പുലിെക്കാട്ട് പെരുക്കം പുലിക്കളി കാണാനെത്തുന്ന ലക്ഷങ്ങളെ ആവേശക്കൊടുമുടിയിലെത്തിക്കും. ഇക്കാലമത്രയും പുലിക്കൊട്ട് പുരുഷന്മാൻ മാത്രം അടക്കിവാണ ചരിത്രം തിരുത്തുകയാണ് ഒരുകൂട്ടം വനിതകൾ. കോട്ടപ്പുറം ദേശം സംഘത്തിൽ 12 പെൺപുലികൾ അടക്കം 51 പേർ ഇവരുടെ താളത്തിനൊത്ത് കളിച്ച് നീങ്ങും. പുനലൂരിനും തെങ്കാശിക്കുമിടയിൽ സംസ്ഥാന അതിർത്തി ഗ്രാമത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് പുലിക്കൊട്ട് ചരിത്രം തിരുത്താനെത്തുന്നത്. കോട്ടപ്പുറം ദേശത്തെ നയിക്കുന്ന ഇ.കെ. മുരളിയാണ് പരിശീലകൻ. രണ്ടു കൊല്ലം മുമ്പ് മനസ്സിലുദിച്ച ആശയമാണ് ഇപ്പോൾ പ്രാവർത്തികമാക്കിയതെന്ന് മുരളി പറഞ്ഞു. നാലുമാസം മുമ്പ് ഇവർക്ക് രഹസ്യമായി പരിശീലനം നൽകി. 200 വര്‍ഷം പഴക്കമുള്ള പുലിക്കൊട്ട് രീതി തന്നെയാണ് ഇവരെ പരിശീലിപ്പിക്കുന്നത്. അമ്പത്തിയൊമ്പത് വയസ്സിനിടെ മിക്ക ദേശക്കൂട്ടങ്ങള്‍ക്കൊപ്പവും മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.