തൃശൂർ: സാംസ്കാരിക നഗരത്തിന് വേറിട്ട അനുഭവമായി പെൺകുട്ടികളുടെ ആദ്യ സംഗീത ബാൻഡ് 'ദ്രുത'. ജില്ല ഒാണാഘോഷത്തിെൻറ ഭാഗമായി തേക്കിൻകാട് മൈതാനിയിലായിരുന്നു പരിപാടി. ഒരു വർഷം മുമ്പ് രൂപവത്കരിച്ച 'ദ്രുത' അവതരണത്തിലെ പുതുമകൊണ്ടും വൈവിധ്യംകൊണ്ടും ശ്രോതാക്കളുടെ ഹൃദയത്തിൽ ചേക്കേറി. സംഗീത ബാൻഡിെൻറ സ്ഥാപക ആലപ്പുഴ പറവൂരിലെ പാർവതി, തൃപയാർ സ്വദേശിനി ശ്രുതി ലക്ഷ്മി എന്നിവരായിരുന്നു ഗായികമാർ. തില്ലാനയിലായിരുന്നു ഒരു മണിക്കൂർ നീണ്ട പരിപാടിയുടെ തുടക്കം. തുടർന്ന് കഥകളിപ്പദമായിരുന്നു. കീചക വധത്തിലെ 'യാമിനീ ശരമാലിനീ...' എന്ന പദമാണ് പാടിയത്. ശേഷം 'മാതേ...' എന്ന വർണമായിരുന്നു. സൂപ്പർ ഹിറ്റ് 'പർദേ മെ രഹ്നേ ദോ...', 'കദളിവാഴ കൈയിലിരുന്ന്...' തുള്ളുവതോ ഇളൈമ...' എന്നീ പാട്ടുകളും 'പള്ളിവാളും ഭദ്രവട്ടകവും...' എന്നു തുടങ്ങുന്നതടക്കമുള്ള നാടൻ പാട്ടുകളും അവതരിപ്പിച്ചു. പുന്നയൂർകുളം സ്വദേശിനി മാളവിക (വയലിൻ), തിരുവനന്തപുരം സ്വദേശിനികളായ മിർസ (ഡ്രം), ഉർസുല(ബേസ് ഗിത്താർ), അജ്ന (ലീഡ് ഗിത്താർ) എന്നിവരായിരുന്നു സംഗീത ബാൻഡിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.