ബലിപെരുന്നാൾ ആഘോഷം

ചാലക്കുടി: ചാലക്കുടി മേഖലയിലെ വിവിധ ജുമാമസ്ജിദുകളില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ചാലക്കുടി ടൗണ്‍ മസ്ജിദില്‍ നടന്ന നമസ്‌കാരത്തിന് ഇമാം ഹുസൈന്‍ ബാഖവി നേതൃത്വം നല്‍കി. പടിഞ്ഞാറേ ചാലക്കുടി െറയില്‍വേ സ്്റ്റേഷന്‍ മസ്ജിദില്‍ ഹസന്‍ സഖാഫി, പോട്ട അലവി സ​െൻറര്‍ മസ്ജിദില്‍ ഹുസൈന്‍ സുഹരി, പരിയാരം മസ്ജിദില്‍ നജീബ് അന്‍സാരി എന്നിവർ പെരുനാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി കൊരട്ടി മഹല്ലി​െൻറ പെരുന്നാള്‍ നമസ്‌കാരം നടന്നത് ഹൈവേ ജുമാമസ്ജിദിലാണ്. ഇമാം ബഷീര്‍ ഉലുമി നേതൃത്വം വഹിച്ചു. കുത്തുബക്ക് ഇമാം ഖാലിദി ലത്വീഫിയും തക്ബീറിന് ശിഹാബ് മുസ്ലിയാര്‍, മൊയ്തീന്‍ മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഹല്ല് പ്രസിഡൻറ് എം.ഒ. അസീസ്, സെക്രട്ടറി എ.വി. ഷാജഹാന്‍, എം.എഫ്. സുധീപ് റാവുത്തര്‍, അബ്ദുല്‍ റഹീം പുല്ലവള്ളി, സലീം കരിപ്പറമ്പില്‍, അസീസ് പടിയത്ത്, ബഷീര്‍ വാഴയില്‍, റിഷാദ് ചേരിയിസ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. വാളൂര്‍ ജുമാമസ്ജിദില്‍ ശരീഫ് ഹസനി, ചെറുവാളൂര്‍ ജുമാമസ്ജിദില്‍ ശറഫുദ്ദീന്‍ സഅദി എന്നിവര്‍ നമസ്‌കാരത്തിന് നേതൃത്വം വഹിച്ചു. തുമ്പൂര്‍മുഴി ഉദ്യാനത്തില്‍ ഓണവില്ല് ആരംഭിച്ചു അതിരപ്പിള്ളി: തുമ്പൂര്‍മുഴി ഉദ്യാനത്തില്‍ ഓണവില്ല് ആഘോഷങ്ങള്‍ തുടങ്ങി. പുഴക്ക് കുറുകെ തൂക്കുപാലത്തിൽ അലങ്കാരദീപങ്ങള്‍ തെളിച്ചു. പത്ത് ദിവസത്തെ ഓണാഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി ടൂറിസം മേഖലയിലെ വിനോദ സഞ്ചാരികള്‍ക്കായി രണ്ടാം തവണയാണ് വിനോദസഞ്ചാര വകുപ്പ് ആഘോഷം ഒരുക്കുന്നത്. പത്തുവരെ നീളും. ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. തുമ്പൂർമുഴിയിൽ വൈകീട്ട് നാലു മുതല്‍ ഏഴുവരെ നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ ദിവസം നാട്ടറിവ് പാട്ടുകള്‍ അരങ്ങേറി, രണ്ടാം ദിവസം ഫ്യൂഷന്‍ ഗാനമേള നടന്നു. 3ന് മണിപ്പാട്ടുകളും സിനിമാറ്റിക് ഡാന്‍സും നാലിന് ജോണ്‍സണ്‍ സംഗീതസദസ്സ്, അഞ്ചിന് സിനിമാറ്റിക് ഡാന്‍സ്, ആറിന് ചാക്യാര്‍ക്കൂത്തും മാജിക് ഷോയും ഏഴിന് നാടന്‍പാട്ടും കളികളും ചാക്യാര്‍ക്കൂത്തും എട്ടിന് ഗോത്രകലകള്‍, ഒമ്പതിന് കളരിപ്പയറ്റും അഭ്യാസങ്ങളും 10ന് അമച്വര്‍ നാടകവും തുമ്പൂര്‍മുഴി ഗാര്‍ഡനില്‍ അവതരിപ്പിക്കും. ഓണവില്ല് ആഘോഷങ്ങള്‍ ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.ഷീജു, പി. മഹാദേവന്‍, ജില്ല പഞ്ചായത്ത് അംഗം സി.ജി.സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, ജയ തമ്പി, എം.എന്‍.തമ്പി, കെ.കെ. ശ്യാമളന്‍, ജോസ് പാറയ്ക്ക, എ.യു.അനീഷ്, ടി.എന്‍. ശ്യാമള എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.