കോട്ടപ്പുറം കായലോര രുചികൾ ടൂറിസം പദ്ധതിയിലേക്ക്

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലോരം രുചി വൈവിധ്യങ്ങളുടെ ടൂറിസം പദ്ധതിയിലേക്ക് ചുവട് വെക്കുന്നു. മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമാണ് 'ഇൗറ്റ് സ്ട്രീറ്റ്' അഥവാ ഭക്ഷണത്തെരുവ്. ഭക്ഷണം മാത്രം ലക്ഷ്യമാക്കി വിഭാവനം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ടൂറിസം പദ്ധതിയാണിത്. ഹൈദരാബാദിലെ ഭക്ഷണത്തെരുവി​െൻറ മാതൃകയിൽ വിപുലമായി രൂപകൽപന ചെയ്തതാണ് പദ്ധതിയെങ്കിലും കായലോരത്തെ റസ്റ്റാറൻറുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന് മുസ്രിസ് കമ്പനി അധികൃതർ കരാർ കൊടുത്തുകഴിഞ്ഞു. എത്രയും വേഗം ഭക്ഷണം വിളമ്പൽ ആരംഭിക്കുന്നതിനുള്ള ജോലികൾ നടക്കുകയാണ്. ഘട്ടമായി പദ്ധതി പൂർണാർഥത്തിൽ യഥാർഥ്യമാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. കെ.പി. രാജേന്ദ്രൻ മന്ത്രിയായിരിക്കെ മുസ്രിസ് പദ്ധതിയിൽ നടപ്പാക്കിയ ആംഫി തിയറ്റർ, നടപ്പാത തുടങ്ങിയ വികസന പ്രവൃത്തികളോട് ബന്ധപ്പെടുത്തി ടി.എൻ. പ്രതാപൻ എം.എൽ.എ യാണ് ഭക്ഷണത്തെരുവ് ആശയം കൊണ്ടുവന്നതും നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കിയതും. ഒരു കോടി െചലവഴിച്ച പദ്ധതിയിൽ ഹോപ്പ് ഒാൺ-ഹോപ്പ് ഒാഫ് ടൂറിസം ജലയാത്ര ബോട്ട് ജെട്ടിയും,ഒാഫിസും, ടോയ്്ലറ്റ് ബ്ലോക്കും ഉൾപ്പെടുന്നു. കായലോരത്ത് പണിതീർത്ത നടപ്പാതയോട് അനുബന്ധിച്ച റോഡ് കയലോരത്തുകൂടി കോട്ടപ്പുറം ടോൾ വരെ നീട്ടാൻ 86 ലക്ഷം രൂപയുടെ പദ്ധതി അന്ന് ആവിഷ്ക്കരിച്ചിരുെന്നങ്കിലും നഗരസഭ വേണ്ടത്ര താൽപര്യം കാണിച്ചില്ല. ഒരു കിലോമീറ്ററുള്ള ഭക്ഷണത്തെരുവാണ് വിഭാവനം ചെയ്തിരിക്കുന്നത്. കായൽ ടൂറിസവും, വൈവിധ്യമാർന്ന ഭക്ഷണങ്ങളും ഉൾചേർന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ റസ്റ്റാറൻറുകൾക്ക് പുറമെ വിവിധങ്ങളായ ഭക്ഷണത്തിനായി 10 തട്ട് കടകളും ലക്ഷ്യമിട്ടിരുന്നു.അലങ്കാര ലൈറ്റുകൾക്ക് തഴെയായിരിക്കും തട്ടുകടകളുടെ സ്ഥാനം. തൂണുകളിൽ കായലിലേക്ക് നീളുന്ന റസ്റ്റാറൻറുകളിൽ ഒാരോന്നിലും മാംസ ഭക്ഷണവും സസ്യഭക്ഷണവും പാനീയങ്ങളും െഎസ്ക്രീം ഉൾെപ്പടെയാണ് വിളമ്പുക. കായലിൽ വളർത്തുന്ന മത്സ്യങ്ങൾ ആവശ്യക്കാർക്ക് പാകം ചെയ്തു നൽകുന്നതും, കായലിൽ സഞ്ചരിച്ചും, അല്ലാതെയും ചൂണ്ടയിട്ട് പിടിക്കുന്ന മത്സ്യങ്ങളും ഭക്ഷണമാക്കി മാറ്റുന്നതും പദ്ധതിയിൽ ഉണ്ടായിരുന്നു. ഭക്ഷണം വാങ്ങി വഞ്ചികളിൽ സഞ്ചരിച്ചും കഴിക്കാം. തട്ടുകടകളിൽ നാടൻ ഭക്ഷണങ്ങൾക്കാണ് പ്രധാന്യം. ഇതി​െൻറ പ്രവർത്തനം കുടുംബശ്രീയെ ഏൽപിക്കാനും, ഭക്ഷണത്തെരുവ് പൂർണമായും പ്ലാസ്റ്റിക്നിരോധന പ്രദേശമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.