ഒാവർ ഡ്രാഫ്​റ്റ്​: അടാട്ട്​ ബാങ്ക്​ അഡ്​മിനിസ്​ട്രേറ്റിവ്​ കമ്മിറ്റിക്ക്​ അനുകൂല വിധി

തൃശൂർ: തൃശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്ന സ്വകാര്യ സ്ഥാപനത്തിന് അടാട്ട് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് ക്രമവിരുദ്ധമായി അനുവദിച്ച 15 കോടി രൂപയുടെ ഒാവർ ഡ്രാഫ്റ്റ് ഇൗമാസം 20 മുതൽ ആറ് തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന് ൈഹകോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. അല്ലാത്തപക്ഷം ബാങ്കിന് നിയമപരമായി തുക തിരിച്ചു പിടിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് ഷാജി പി. ചാലി ഉത്തരവിൽ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 12ന് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിൻ കീഴിലാക്കിയിരുന്നു. ബാങ്ക് പ്രസിഡൻറായിരുന്നു എം.വി. രാജേന്ദ്രൻ ഡയറക്ടറായ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കാണ് ബാങ്കിൽനിന്ന് 15 കോടി ഒാവർഡ്രാഫ്റ്റ് അനുവദിച്ചത്. ഇത് ക്രമവിരുദ്ധമാണെന്ന് ജൂലൈ 24ന് ചേർന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി യോഗം കണ്ടെത്തുകയും ഏഴ് ദിവസത്തിനകം തുക തിരിച്ചടക്കാൻ പ്രൊഡ്യൂസർ കമ്പനിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനെതിെര പ്രൊഡ്യൂസർ കമ്പനി കഴിഞ്ഞ മാസം നാലിനാണ് ഹൈകോടതിയെ സമീപിച്ചത്. ബാങ്കി​െൻറ നോട്ടീസ് രാഷ്ട്രീയപ്രേരിതമാെണന്നും ഒാവർഡ്രാഫ്റ്റ് കാലാവധിയായ ഒരു വർഷത്തിനകം അടച്ചു തീർക്കാമെന്നുമാണ് കമ്പനി വാദിച്ചത്്. ഇത് തള്ളിയാണ് ഇൗമാസം 20 മുതൽ ആറ് തുല്യ ഗഡുക്കളായി തുക അടക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.