എൽ.ഡി.എഫ്​ ജനജാഗ്രത യാത്ര മൂന്നിന്​ തൃശൂരിൽ സമാപിക്കും

തൃശൂർ: കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാനും വർഗീയതക്കെതിരെ മതനിരപേക്ഷ സന്ദേശമുയർത്തിയും എൽ.ഡി.എഫ് സർക്കാറി​െൻറ ജനോപകാരപ്രദമായ നടപടികൾ വിശദീകരിച്ചും ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല ജനജാഗ്രത യാത്ര വെള്ളിയാഴ്ച തൃശൂരിൽ സമാപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജാഥയിൽ സത്യൻ മൊകേരി, പി.എം. ജോയ്, പി.കെ. രാജൻ, ഇ.പി. വേശാല, സ്കറിയ തോമസ് എന്നിവരാണ് അംഗങ്ങൾ. ബുധനാഴ്ച ൈവകീട്ട് ജില്ല അതിർത്തിയായ പ്ലാഴിയിൽ ജാഥയെ വരവേൽക്കുമെന്ന് ഇടതുമുന്നണി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് ചേലക്കര ടൗണിൽ അന്നത്തെ പര്യടനം സമാപിക്കും. രണ്ടിന് രാവിലെ 10ന് വടക്കാഞ്ചേരി ടൗൺ, 11ന് കുന്നംകുളം ടൗൺ, മൂന്നിന് ചാവക്കാട് ടൗൺ, നാലിന് പൂവ്വത്തൂർ സ​െൻറർ, അഞ്ചിന് വലപ്പാട് സ​െൻറർ എന്നിവിടങ്ങളിലും മൂന്നിന് രാവിെല നെ് കൊടുങ്ങല്ലൂർ, 11ന് ചാലക്കുടി സൗത്ത് ജങ്ഷൻ, മൂന്നിന് ഇരിങ്ങാലക്കുട ടൗൺ, നാലിന് ആമ്പല്ലൂർ സ​െൻറർ എന്നിവിടങ്ങളിലും സ്വീകരണം നൽകും. അഞ്ചിന് തൃശൂർ വിദ്യാർഥി കോർണറിലാണ് സമാപന പൊതുയോഗം. തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിലെ മുന്നണി പ്രവർത്തകർ ഇതിൽ പെങ്കടുക്കും. ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി േജാൺ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഷാജി കടമല, മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ, സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി ലളിത, പ്രിയനന്ദനൻ, രാവുണ്ണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അശോകൻ ചരുവിൽ തുടങ്ങിയവർ ജില്ലയിലെ സ്വീകരണ പരിപാടികളിൽ പെങ്കടുക്കുന്നുണ്ട്. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, സി.പി.െഎ ജില്ല സെക്രട്ടറി കെ.െക. വത്സരാജ്, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.ആർ. വത്സൻ, എൻ.സി.പി ജില്ല പ്രസിഡൻറ് എ.വി. വല്ലഭൻ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.കെ. വിദ്യാധരൻ, ജനതാദൾ-എസ് ജില്ല പ്രസിഡൻറ് പി.ടി. അഷ്റഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.