തൃശൂർ: ടാക്സ് കൺസൾട്ടൻറുമാരുടെ സംഘടനക്കു പിന്നാലെ കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷനും ചരക്ക് സേവന നികുതി നടത്തിപ്പിലെ അപാകതക്കെതിരെ രംഗത്ത്. ജി.എസ്.ടി നിലവിൽ വന്ന് നാല് മാസമായിട്ടും വെബ്സൈറ്റ് തകരാർ ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് തൊഴിലിനെ ബാധിക്കുകയാെണന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയം ഉന്നയിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഒാഫിസുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജി.എസ്.ടി വെബ്ൈസറ്റ് തകരാർ പരിഹരിക്കുക, സങ്കീർണവും അശാസ്ത്രീയവുമായ ചെയിൻ റിേട്ടൺ സംവിധാനം നിർത്തി ഒറ്റ റിേട്ടൺ ഏർപ്പെടുത്തുക, ട്രയൽ കാലാവധിയായ 2018 മാർച്ച് 31വരെ പിഴ ഇൗടാക്കൽ നിർത്തിവെക്കുക എന്നിവയാണ് ഉന്നയിച്ചത്. ജി.എസ്.ടി ഒാഫിസിൽ ഇതുവരെ അസസിങ് ഒാഫിസറില്ല. രജിസ്ട്രേഷൻ ഒഴികെ ബാക്കി എല്ലാ നടപടികളും വാറ്റ് മാറി ജി.എസ്.ടി വന്നതോടെ സങ്കീർണമായി. ജി.എസ്.ടി കൗൺസിലിെൻറ തീരുമാനങ്ങൾ സർക്കുലറായോ വിജ്ഞാപനമാേയാ ഇറക്കാത്തത് സാേങ്കതിക പ്രശ്നങ്ങൾക്ക് കാരണമാണ്. റിേട്ടൺ ഫയൽ ചെയ്യൽ ഒാരോ മാസവും കുറഞ്ഞു വരികയാണ്. ഇപ്പോൾ ജൂലൈയിലെ പ്രവൃത്തികളാണ് നടക്കുന്നത്. റിേട്ടൺ ഫയൽ ചെയ്യലിന് മാത്രം ധാരാളം സമയം വേണ്ടി വരുന്നുണ്ട്. നിർദേശങ്ങൾ അവ്യക്തമായതു മൂലം വിട്ടുപോകുന്ന കാര്യങ്ങൾക്കു പോലും പിഴ ചുമത്തുകയാണ്. ചെറുകിട വ്യാപാര മേഖലയെ ഇത് സാരമായി ബാധിച്ചതോടെ ടാക്സ് പ്രാക്ടീഷണർമാരുടെ ജീവിതം വെല്ലുവിളി നേരിടുകയാണ്. രാജ്യത്ത് മൂന്ന് കോടി വ്യാപാരികളെങ്കിലും രജിസ്റ്റർ ചെയ്യാനുണ്ട്. 85 ലക്ഷം പേർ രജിസ്റ്റർ ചെയ്തപ്പോൾതന്നെ കാര്യങ്ങൾ സങ്കീർണമാണ്. ജനപ്രതിനിധികൾ ഇതെക്കുറിച്ച് പഠിക്കുന്നില്ലെന്നും ഇതൊരു കോർപറേറ്റ് അജണ്ടയാണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുന്ന രീതിയിലാണ് കാര്യങ്ങളെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡൻറ് പി.വി. വിനോദ്, സെകട്ടറി സി. ജയചന്ദ്രൻ, ജോയൻറ് സെക്രട്ടറി സി.കെ. ബിയോജ്, സംസ്ഥാന സമിതി അംഗങ്ങളായ പി.ഡി. സൈമൺ, സുജാത രാമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.