തൃശൂർ: കേന്ദ്ര സർക്കാറിെൻറ ഇ-ഗവേണൻസ് പദ്ധതി ജനകീയമാക്കാൻ ബി.ജെ.പിയുെട പദ്ധതി. കേരള സർക്കാർ കേന്ദ്ര പദ്ധതിയെ അവഗണിക്കുകയാെണന്ന ആക്ഷേപം ഉന്നയിച്ചാണ് ബി.ജെ.പി സ്വന്തം വളൻറിയർമാരെ നിയമിച്ച് പദ്ധതി വിപുലപ്പെടുത്തുന്നത്. കേരളപ്പിറവി ദിനത്തിൽ 'ഡിജിറ്റൽ കേരള മിഷൻ' എന്ന പേരിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഡിജിറ്റൽ കേരള മിഷൻ എന്ന് നേതാക്കൾ പറയുന്നു. ഇതിനായി വാർഡുകൾ തോറും ഇ-വളൻറിയർമാരെ നിയമിക്കുന്നതാണ് ആദ്യ ഘട്ടം. പാർട്ടിയുടെ ഐ.ടി.െസല്ലിനാണ് ചുമതല. തൃശൂർ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾ നിർവഹിക്കുന്ന അക്ഷയ ഉള്ളപ്പോൾ മറ്റൊരു സംവിധാനം വേണ്ടെന്നാണ് സർക്കാറിെൻറ നിലപാട്. എന്നാൽ മുഴുവൻ കേന്ദ്രസർക്കാർ പദ്ധതികളും ഇ-ഡിസ്ട്രിക്ട്, ൈവദ്യുതി, ഫോൺ അടക്കമുള്ള മുഴുവൻ ഇ-സേവനങ്ങളും പടിവാതിൽക്കൽ എത്തിക്കുകയാണ് കോമൺ സർവിസ് സെൻററുകളുടെ ലക്ഷ്യമെന്ന് കേന്ദ്ര പദ്ധതിയെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു. പാർട്ട് ടൈം, ഫുൾ ടൈം ഇ-വളൻറിയർമാരെയാണ് നിയമിക്കുന്നത്. കുടുംബശ്രീ-അംഗൻവാടി പ്രവർത്തകർ, കോളജ് വിദ്യാർഥികൾ, ഇൻഷുറൻസ് ഏജൻറുമാർ, റിട്ട. ഉദ്യോഗസ്ഥർ, യുവാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി പൊതുപ്രവർത്തന രംഗത്തുള്ളവരെ ഇ-വളൻറിയറാക്കും. കേരളപ്പിറവി നാളിൽ വൈകീട്ട് മൂന്നിന് തൃശൂർ പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ ഡിജിറ്റൽ ഇന്ത്യ സെമിനാറിൽ റിച്ചാർഡ് ഹേ എം.പി പദ്ധതി ഉദ്ഘാടനം ചെയ്യും. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ജനകീയാടിത്തറ വിപുലമാക്കുകയാണ് ലക്ഷ്യമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.