തൃശൂർ: മദ്യലഹരിയില്‍ വാഹനമോടിച്ച രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരെ അറസ്റ്റുചെയ്തു. മനക്കൊടി സ്വദേശി ദിനീഷ്(33), തൃത്തല്ലൂർ സ്വദേശി നിജു(34) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍--പുല്ലഴി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ജിയോജീസ്, തൃശൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന ഭദ്ര ബസുകളിലെ ഡ്രൈവര്‍മാരാണിവർ. ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഈസ്റ്റ് സി.ഐ കെ.സി. സേതു, ട്രാഫിക് എസ്.ഐ രാേഗഷ് ഏലിയാൻ എന്നിവർ നടത്തിയ മിന്നല്‍ പരിശോധനയിലാണിവർ പിടിയിലായത്. ഒക്ടോബറിൽ 30 വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ആർ.ടി.ഒക്ക് ശിപാർശ ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.