ഗുജറാത്തിൽ കോൺഗ്രസ് തിരിച്ചുവരും: അനിൽ അക്കര എം.എൽ.എ

ചെറുതുരുത്തി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇക്കുറി തിരിച്ചുവരുമെന്ന് അനിൽ അക്കര എം.എൽ.എ. ചെറുതുരുത്തി പന്നിയടിയിൽ ഇന്ദിര പ്രിയദർശിനി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ബൂത്ത് പ്രസിഡൻറ് എം.വി. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. ദാസൻ മുഖ്യപ്രഭാഷണം നടത്തി. എം. മുരളീധരൻ, കെ.എ. ജോസഫ്, മണ്ഡലം പ്രസിഡൻറ് യു.എസ്. സുമോദ്, പി.കെ. മൂസ, ഖാലിദ്, കൃഷ്ണകുമാരി, രാധ വിശ്വനാഥൻ, വി.എം. ഖാദർ, എം.എസ്. അബു, മോഹൻ, മായ ഉദയൻ, എം. സുലൈമാൻ, വി.കെ. മുഹമ്മദ്കുട്ടി, മുസ്തഫ പറമ്പിൽ എന്നിവർ സംസാരിച്ചു. അബ്ദുൽ സലീം സ്വാഗതവും കെ. ജസീർ നന്ദിയും പറഞ്ഞു. സെമിനാർ സംഘടിപ്പിച്ചു ചെറുതുരുത്തി: സൗഹൃദവേദി ദേശമംഗലത്തി​െൻറ നേതൃത്വത്തിൽ 'കേരളം: ചരിത്രം, വർത്തമാനം' എന്ന വിഷയത്തിൽ ചരിത്ര സെമിനാറും സമ്മേളനവും നടന്നു. കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യു. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. പു.ക.സ സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ബഷീർ ഫൈസി ദേശമംഗലം, തളിക്കുളം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ പി.എം. അബൂബക്കർ തളി, ടി.എസ്. മമ്മി, ഷഹീർ ദേശമംഗലം, എം. സുകുമാരൻ, ബാലൻ, സെയ്തലവി വട്ടത്തറ എന്നിവർ സംസാരിച്ചു. പി.എ. ബഷീർ സ്വാഗതവും കെ. ശശിധരൻ കാരയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.