തൃശൂർ: ശിലാസ്ഥാപനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ട ദിവാൻജിമൂല മേൽപാലത്തിെൻറ ബാക്കി പണികൾ ചൊവ്വാഴ്ച തുടങ്ങും. ക്രെയിൻ തിങ്കളാഴ്ച വൈകീട്ടെത്തി. സെപ്റ്റംബറിൽ പ്രവൃത്തികൾ തുടങ്ങാൻ തീരുമാനിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് മാറ്റുകയായിരുന്നു. ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പാലത്തിനായി നിർമിച്ച കോൺക്രീറ്റ് തൂണുകൾ ബന്ധിപ്പിച്ച് ഇരുമ്പു ഗർഡറുകൾ സ്ഥാപിക്കലാണ് ചെയ്യാനുള്ളത്. നാലുഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്. ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ രണ്ട് മാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കാനാവുമെന്ന് റെയിൽവേ പറയുന്നു. 2015ലാണ് 6.3 കോടി റെയിൽവേക്ക് കോർപറേഷൻ കെട്ടിവെച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മേൽപാല നിർമാണത്തിന് തുടക്കമാവുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെയുള്ള വൈദ്യുതി തൂണുകൾ മാറ്റുന്നതിലെടുത്ത തടസ്സത്തെ തുടർന്ന് ഡിസംബറിൽ പണി നിലച്ചു. അതേസമയം, പാലത്തിെൻറ അപ്രോച്ച് റോഡ് നിർമാണമടക്കമുള്ളവയിൽ കോർപറേഷൻ ഇനിയും നടപടികളിലേക്ക് കടന്നിട്ടില്ല. അപ്രോച്ച് റോഡ് നിർമാണത്തിന് ഒമ്പത് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും, ഭൂമി അളക്കുകയും ചെയ്തതൊഴിച്ച് ബാക്കി നടപടികളുണ്ടായില്ല. ദിവാൻജി മൂലയിൽ നിന്നും പൂത്തോൾ ജങ്ഷൻ വരെ 330 മീറ്റർ ദൂരത്തിൽ 11 മീറ്റർ വീതിയിലുള്ള അപ്രോച്ച് റോഡാണ് കോർപറേഷൻ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.