തൃപ്രയാർ: ഫാഷിസത്തിനെതിരെ നന്മ നാട്ടിക മേഖലയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകീട്ട് തൃപ്രയാറിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.യു. അരുണൻ എം.എൽ.എ, പി.എൻ.ഗോപീകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കും. സമൂഹ ചിത്രരചന, പ്രഭാഷണം, ഗാനാലാപനം, കവിതാവതരണം, നൃത്താവതരണം, ഏകാം ഗാഭിനയം, എന്നിവയും ഉണ്ടാകും. ഐ.ഡി. രഞ്ജിത്, ജോസ് താടിക്കാരൻ, സനു അശോക്, അപ്പു വെന്നിക്കൽ, രാജു വെന്നിക്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.