ചാലക്കുടി നഗരസഭ പാര്‍ക്ക് നിര്‍മാണം; തുടര്‍നടപടിക്ക് അംഗീകാരം

ചാലക്കുടി: റിഫ്രാക്ടറീസ് പൊളിച്ചുനീക്കിയ സ്ഥലത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന അത്യാധുനിക പാര്‍ക്കിനുള്ള തുടര്‍നടപടിക്ക് നഗരസഭ യോഗം അംഗീകാരം നല്‍കി. എന്നാൽ, പാര്‍ക്കി​െൻറ രൂപരേഖ കൗണ്‍സിലി​െൻറ യോഗത്തില്‍ െവച്ചില്ല. ഇതിൽ പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. അഴിമതി നടത്താനാണ് രൂപരേഖ അവതരിപ്പിക്കാത്തതെന്ന് അവർ ആരോപിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ രൂപരേഖ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് അധ്യക്ഷ ഉഷ പരമേശ്വരൻ അറിയിച്ചു. ആറുകോടിയുടെ പദ്ധതിയാണ് അനുമതിക്കായി സമര്‍പ്പിച്ചതെങ്കിലും നാലുകോടിയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. മൂന്നുകോടി ടൂറിസം വകുപ്പും ഒരു കോടി നഗരസഭയും വഹിക്കും. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ. രവീന്ദ്രനെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട എട്ടാമത്തെ അജണ്ട യോഗത്തില്‍ ഒച്ചപ്പാടുണ്ടാക്കി. മുഖ്യമന്ത്രിയെയും ഇടത് നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശമയച്ച കെ.കെ. രവീന്ദ്രനെ സസ്‌പെൻഡ് ചെയ്തത് നടപടി നഗരസഭായോഗം അംഗീകരിച്ചു. യു.ഡി.എഫ് യൂനിയന്‍ പ്രവര്‍ത്തകനായ ഇദ്ദേഹത്തിനെതിരായ നടപടി രാഷ്്്്ട്രീയ പ്രേരിതമാണെന്നും പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ നല്‍കിയ വിശദീകരണം അന്വേഷണത്തിന് െവച്ചതിന് ശേഷം പിന്‍വലിക്കാമെന്ന് യോഗം തീരുമാനിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 41 പ്രവൃത്തികള്‍ക്ക് നടത്തിയ ടെൻഡര്‍ നടപടി യോഗം പാസാക്കി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 194 പേര്‍ക്ക് 582 ലക്ഷം രൂപയുടെ പദ്ധതി കൗണ്‍സില്‍ അംഗീകരിച്ചു. ഉപാധ്യക്ഷൻ വില്‍സന്‍ പാണാട്ടുപറമ്പില്‍, പി.എം. ശ്രീധരന്‍, ജിജന്‍ മത്തായി, വി.ജെ. ജോജി, കെ.വി. പോള്‍, വി.ഒ. പൈലപ്പന്‍, ബിജു ചിറയത്ത്, ആലീസ് ഷിബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.