മാമ്പ്ര പള്ളി റോഡ് ശോച്യാവസ്ഥയിൽ

അന്നമനട: മാമ്പ്ര പള്ളി റോഡ് തകർന്ന് കുഴികൾ നിറഞ്ഞ് ശോച്യാവസ്ഥയിൽ. മാമ്പ്രയിൽ നിന്ന് അങ്കമാലിയിലേക്ക് ബസ് സർവിസുണ്ട്. വിദ്യാർഥികൾ ഉൾെപ്പടെ നൂറുകണക്കിന് യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. യാത്ര ദുഷ്കരമായതോടെ ബസ് സർവിസ് നിർത്തുമെന്ന് സൂചനയുണ്ട്. അന്നമനടയിൽനിന്ന് അങ്കമാലിയിലേക്കുള്ള എളുപ്പവഴിയാണിത്. വർഷങ്ങളേറെയായി തകർന്ന് കുഴികൾ രൂപപ്പെട്ട നിലയിലാണ്. മാമ്പ്ര ജങ്ഷനിൽനിന്ന് ഒരുകിലോമീറ്റർ പൂർണമായും തകർന്ന അവസ്ഥയിലായി. റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാൻ അധികൃതർ തയാറാകുന്നിെല്ലന്ന് പരാതിയുണ്ട്. അന്നമനട പഞ്ചായത്തിലെ തകർന്നു കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം ജന.സെക്രട്ടറി നൗഷാദ് വാളൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എം. അലി അധ്യക്ഷത വഹിച്ചു. എം.എച്ച്.ൈഫസൽ ,അൻവർ മാമ്പ്ര, നിസാർ, ബഷീർ, അയ്യൂബ്, ഇക്ബാൽ, അജ്മൽ, മഹ്റൂഫ്, റാഫി അയ്യാരിൽ, നൗഷാദ് മുളങ്ങത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.