മാള: ഒാൾ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും ഫെഡറേഷനും സംയുക്തമായി മാള മേഖലയിൽ ടെൻഡര്‍ ബഹിഷ്കരണം തുടരുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉചിതമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ രണ്ടുമാസമായി ബഹിഷ്കരണ സമരം നടത്തുകയാണ്. കേരളത്തിലെ കോണ്‍ട്രാക്ടര്‍മാരുടെ സമരത്തില്‍നിന്ന് 25 ശതമാനം വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ മാത്രമാണ് സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയത്. ശേഷിക്കുന്ന 75 ശതമാനം കോണ്‍ട്രാക്ടര്‍മാരും സമരത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ക്ക് കീഴില്‍ വരുന്ന തങ്ങള്‍ക്ക് കരാറെടുത്ത് പണികള്‍ ചെയ്യാനാകാത്ത അവസ്ഥയാണ്. മൂന്ന് വര്‍ഷം മുമ്പത്തെ എസ്റ്റിമേറ്റ് നിരക്കാണ് ഇപ്പോഴുമുള്ളത്. ടാറിേൻറയും മെറ്റല്‍, എംസാൻറ്, കമ്പി, സിമൻറ്, കല്ല് തുടങ്ങിയവയുടേയും വിലകള്‍ ഉയര്‍ന്നിട്ടുണ്ട്. കാലോചിതമായി എസ്റ്റിമേറ്റ് നിരക്കുകള്‍ പരിഷ്കരിക്കണം. ടാര്‍ ബാരലിന് 6000 രൂപയിട്ട് തരുമ്പോള്‍ ചെലവ് വരുന്നത് 13,000 രൂപ വരെയാണ്. പണിക്കാരുടെ കൂലി 450 മുതല്‍ 600 വരെ അനുവദിച്ചു തരുമ്പോള്‍ ശരാശരി ആയിരം രൂപ നല്‍കേണ്ടി വരുന്നുണ്ട്. മുന്‍കാലങ്ങളിലെ പോലെ ടാര്‍ പഞ്ചായത്ത് വാങ്ങി തരണം. സര്‍ക്കാര്‍ അനുവദിച്ച ജി.എസ്.ടി നിരക്കുകളിലെ അപാകതകള്‍ പരിഹരിക്കണം. പണികള്‍ പൂര്‍ത്തീകരിച്ച് ഒന്നര വര്‍ഷമായിട്ടും ഫണ്ടനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികൾ പറഞ്ഞു. സി.എല്‍. പിൻറോ, സാദിഖ്, കെ.ജെ. ശ്രീകുട്ടന്‍, ടി.ടി. ജോർജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.