'നിറവ്' ആടുവളർത്തൽ പദ്ധതി 180വീടുകളിലേക്ക് കൊടുങ്ങല്ലൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആടുവളർത്ത് പദ്ധതി വിജയിച്ചപ്പോൾ ആടുകൾ വളരുന്ന വീടുകളുടെ എണ്ണം 80 ൽനിന്ന് 180ലെത്തി. ഇൗ വിദ്യാലയത്തിൽ പഠിക്കുന്ന 180 വിദ്യാർഥികളുടെ വീടുകളിലാണ് ആടുകൾ വളരുന്നത്. മൃഗ സംരക്ഷണ വകുപ്പ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പാക്കിയ ആട് വളർത്തൽ പദ്ധതിയായ 'നിറവാ'ണ് വിജയകരമായ ഈ സംരംഭത്തിെൻറ പിന്നിൽ. ടി.എൻ. പ്രതാപൻ എം.എൽ.എയായിരിക്കെ 'ജീവൻ-ജീവെൻറ ജീവൻ' എന്ന പേരിലാണ് കൊടുങ്ങല്ലൂർ ഗേൾസിൽ ആട് വളർത്തൽ പദ്ധതിക്ക് തുടക്കമിട്ടത്. ഗോട്ട് ക്ലബ് രൂപവത്കരിച്ച് എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ആടിനെ വളർത്താൻ നൽകിയിരുന്നു. വളർത്തുന്ന ആടുകൾ പ്രസവിക്കുന്ന ഒരു പെൺ കുഞ്ഞിനെ മറ്റൊരു വിദ്യാർഥിനിക്ക് വളർത്താനായി കൈമാറണം. 80 ആടുകളെയാണ് ഒന്നാം ഘട്ടത്തിൽ കൈമാറിയത്. ഇപ്പോൾ കുട്ടികൾ കൈമാറി നൽകുന്ന ആട്ടിൻ കുട്ടികളുടെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. 180 ആടുകളെ പദ്ധതിയുടെ ഭാഗമായി ഇത് വരെ വിതരണം ചെയ്തു. ഏഴ് വിദ്യാർഥിനികൾക്കാണ് നാലാം ഘട്ട പദ്ധതിയിൽ ആടുകളെ കൈമാറിയത്. നാലാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം സീനിയർ വെറ്ററിനറി സർജൻ വി.എ. നാസ് നിർവഹിച്ചു. ഡോ. ജെ.എൻ. ബീന പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എ. സീനത്ത്, പ്രിൻസിപ്പൽ ആശ ആനന്ദ്, ഗോട്ട് ക്ലബ് കൺവീനർ റാണി മേരിമാത, ഇ.കെ. സോമൻ, ടി.എൻ. ഭരതൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.