വ്യാജ ആയുർവേദ ഡോക്ടർ പൊലീസ് കസ്​റ്റഡിയിൽ

മാള: പൈൽസ് ക്ലിനിക്ക് നടത്തിയ വ്യാജ ആയുർവേദ ഡോക്ടറെ മെഡിക്കൽ കൗൺസിൽ പൊലീസിലേൽപിച്ചു. ബി.എ.എം.എസ് ബിരുദധാരിയാണെന്ന അവകാശവാദത്തിൽ മാളയിൽ ഒന്നരപ്പതിറ്റാണ്ടായി പൈൽസ് ക്ലിനിക്ക് നടത്തി വരികയായിരുന്നു ഡോ.സൗമിൻ ഭൗമിക്കിനെയാണ് പൊലീസ് കസ്്റ്റഡിയിലെടുത്തത്. ഇയാൾ വ്യാജനാണെന്ന് മെഡിക്കൽ കൗൺസിലിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഹാജരാക്കാൻ രജിസ്ട്രാർ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിൽ നിന്നുമുള്ളതായിരുന്നു ഹാജരാക്കിയ രജിസ്ട്രേഷൻ. ഇത് വിശദ പരിശോധനക്ക് വിധേയമാക്കിയതോടെ വ്യാജമാണെന്ന് തെളിയുകയായിരുന്നു. ബി.എ.എം.എസ് ബിരുദ സർട്ടിഫിക്കറ്റും ഡിഗ്രിക്ക് പഠിച്ചതി​െൻറ മുഴുവൻ രേഖകളുമായി രണ്ടുദിവസം മുമ്പ് മെഡിക്കൽ കൗൺസിൽ മീറ്റിങ്ങിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. പരിശോധനയിൽ മറ്റാരുടെയോ ബി.എ.എം.എസ് സർട്ടിഫിക്കറ്റിൽ ഇയാൾ പേര് തിരുത്തി എഴുതിച്ചേർത്തതാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അസി. കമീഷണർ സുനീഷ് ബാബുവി​െൻറ നേതൃത്വത്തിൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.