രക്ഷാപ്രവർത്തനത്തിന് പുതുക്കാട് ഫയര്‍ഫോഴ്സി​ൽ ബോട്ടിെൻറ സേവനവും

ആമ്പല്ലൂര്‍: പുതുക്കാട് ഫയര്‍ഫോഴ്സി​െൻറ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇനി റബര്‍ ഡിങ്കി ബോട്ടി​െൻറ സേവനം ഉണ്ടാകും. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ പ്രഫ.സി. രവീന്ദ്രനാഥി​െൻറ ഇടപെടലിനെ തുടര്‍ന്നാണ് ഫയര്‍സ്റ്റേഷന് സര്‍ക്കാര്‍ റബര്‍ ഡിങ്കി ബോട്ട് നല്‍കിയത്. ഓല ചങ്ങാടത്തിലും വഞ്ചിയിലും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ജീവനക്കാര്‍ക്ക് ഡിങ്കിബോട്ട് ലഭിച്ചത് ഏറെ ആശ്വാസമായി. അത്യാധുനിക യന്ത്രത്തി​െൻറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബോട്ട് കഴിഞ്ഞയാഴ്ചയാണ് പുതുക്കാട് എത്തിച്ചത്. പ്രത്യേക പരിശീലനം നേടിയ സ്റ്റേഷനിലെ സ്‌കൂബ ടീമാണ് ബോട്ട് പ്രവര്‍ത്തിപ്പിക്കുന്നത്. കുറുമാലി, മണലി പുഴകളും, ചിമ്മിനി ഡാമും, അപകടം പതിയിരിക്കുന്ന ജലാശയങ്ങളും സ്റ്റേഷന്‍ പരിധിയില്‍പെടുന്നുണ്ട്. മുമ്പ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂരില്‍നിന്നാണ് ഡിങ്കി ബോട്ട് എത്തിക്കാറുള്ളത്. അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ യഥാസമയം ബോട്ടി​െൻറ സേവനം എത്തിക്കാന്‍ ഒരു പരിധിവരെ സാധിച്ചിരുന്നില്ല. ഇടക്കിടെ ഈ സാഹചര്യം വന്നതോടെയാണ് ഡിങ്കി ബോട്ടി​െൻറ ആവശ്യകതയേറിയത്. സ്റ്റേഷന്‍ ഓഫിസര്‍ പി. മുരളീധരന്‍ ഇക്കാര്യം മന്ത്രിയോടും വകുപ്പ് മേധാവികളോടും സൂചിപ്പിച്ചിരുന്നു. ബോട്ട് ലഭിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം ആവശ്യമായിടത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ക്യു.ആര്‍.വി വാന്‍ സ്റ്റേഷനില്‍ ഇല്ല. റബര്‍ നിര്‍മിത ബോട്ടില്‍ വായു നിറച്ചാണ് പ്രവര്‍ത്തന സജ്ജമാക്കുന്നത്. ഇത്തരത്തിലുള്ള ബോട്ട് കൊണ്ടുപോകാന്‍ പ്രത്യേക വാഹനം ആവശ്യമാണ്. പുതുക്കാട് സ്റ്റേഷനില്‍ ഈ വാഹനം ഇല്ലാത്തതിനാല്‍ ഫയര്‍ഫോഴ്സി​െൻറ എൻജിന് മുകളില്‍ കെട്ടിെവച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നത്. ഇതുമൂലം കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. അമിതഭാരമുള്ള ബോട്ട് വാഹനത്തി​െൻറ മുകളില്‍ കയറ്റി കൊണ്ടു പോകുന്നതും ശ്രമകരമാണ്. രണ്ട് ഫയര്‍ എൻജിനും ഒരു ജീപ്പും ഉള്ള സ്റ്റേഷനില്‍ രണ്ട് ഡ്രൈവര്‍മാരാണുള്ളത്. ചുരുങ്ങിയത് നാലുപേരുടെ സേവനം ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.