പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ അബു വടക്കയിൽ വിജയിച്ചു. അടുത്ത രണ്ടു വർഷമാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ധാരണ പ്രകാരം അബുവിന് പ്രസിഡൻറ് പദവി. 15 അംഗ ഭരണസമിതിയിൽ രണ്ട് ബി.ജെ.പി അംഗങ്ങൾ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരുന്നു മത്സരം. 13 അംഗങ്ങളിൽ ഒമ്പത് വോട്ട് അബുവിനും എൽ.ഡി.എഫിലെ വി.കെ. ജോസഫിന് മൂന്ന് േവാട്ടും ലഭിച്ചു. എൽ.ഡി.എഫിലെ ഒരു വോട്ട് അസാധുവായി. അബു വടക്കയിലിെൻറ പേര് കോൺഗ്രസിലെ വിമല സേതുമാധവൻ നിർദേശിച്ചു. കേരള കോൺഗ്രസിലെ മിനി ലിയോ പിന്താങ്ങി. വി.കെ. ജോസഫിെൻറ പേര് ദ്രൗപതി നിർദേശിച്ചു. ശോഭ രഞ്ജിത്ത് പിന്താങ്ങി. പാവറട്ടി പഞ്ചായത്ത് ഒാഫിസ് ഹാളിൽ തിങ്കളാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ പി.ഡബ്ല്യു.ഡി അസി. എൻജിനീയർ കെ.എച്ച്. ഷാലി വരണാധികാരിയായി. പഞ്ചായത്ത് സെക്രട്ടറി എൻ. രവികുമാർ അസി. വരണാധികാരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.