യാത്രയയപ്പ്

ഗുരുവായൂർ: റിട്ടയർ ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ടി.എസ്. വേലായുധന് നൽകി. യോഗം ഡിവിഷനൽ മെഡിക്കൽ ഓഫിസർ എം.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻറ് പി.വി. മുഹമ്മദ് യാസിൻ അധ്യക്ഷത വഹിച്ചു. രവി ചങ്കത്ത്, പരമേശ്വരൻ നമ്പൂതിരി, ആർ.എ. സലീം, കെ.പി.എ. റഷീദ്, മോഹനകൃഷ്ണൻ ഓടത്ത്, മധു കെ. നായർ എന്നിവർ സംസാരിച്ചു. ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി. അനുശോചനം ഗുരുവായൂർ: കൃഷ്ണനാട്ടം ആശാൻ പരമേശ്വര പണിക്കരുടെ നിര്യാണത്തിൽ തിരുവെങ്കിടം പാനയോഗം അനുശോചിച്ചു. പ്രസിഡൻറ് ശശി വാറനാട്ട് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ജയപ്രകാശ്, മാധവൻ പൈക്കാട്, ബാലൻ വാറനാട്ട്, രാമകൃഷ്ണൻ ഇളയത് എന്നിവർ സംസാരിച്ചു. തിരുനാമാചാര്യൻ ജന്മശതാബ്ദി ആഘോഷം ഗുരുവായൂർ: തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷം നാരായണാലയത്തിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഡോ. പി.ആർ. കൃഷ്ണൻ അധ്യക്ഷത വഹിക്കും. ശതാബ്ദിയുടെ ഭാഗമായി ശതകോടി ലിഖിത ജപ യജ്ഞം, ജ്ഞാനപ്പാന പാരായണ യജ്ഞം, സപ്താഹ യജ്ഞങ്ങൾ, നാമജപ സത്സംഗം, ഗുരുവന്ദനം, രഥയാത്ര, ഭാഗവതോത്സവം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാമി സന്മയാനന്ദ സരസ്വതി, പ്രഫ. എം. മാധവൻകുട്ടി, എ. വേണുഗോപാൽ, ടി. ഉണ്ണികൃഷ്ണൻ, എ. രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.