വടക്കേക്കാട്: അക്ഷര കോളജ് സുകൃതം ലഹരിവിരുദ്ധ സേന എക്സൈസ് വകുപ്പിെൻറ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് നടത്തി. ചാവക്കാട് എക്‌സൈസ് ഇൻസ്പെക്ടർ അനിൽ ലാൽ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ സയ്യിദ് ഹാരിസ് അധ്യക്ഷത വഹിച്ചു. വനിത എക്സൈസ് ഒാഫിസർ രതി ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ പി. രാജൻ, സുകൃതം ഭാരവാഹികളായ കെ.എം. ഫൈസൽ അമ്പിളി, മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.